കൊച്ചി: കേരള കാത്തലിക് ഫെഡറേഷന് (കെസിഎഫ്) സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ സ്മൃതിസംഗമം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് പാലാരിവട്ടം പിഒസിയില്‍ നടക്കും. ‘ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ സംരക്ഷണവും’ എന്ന വിഷയത്തിലാണു പരിപാടി.
റിട്ട. ജസ്റ്റീസ് ഏബ്രഹാം മാത്യു ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തും. കെസിഎഫ് സംസ്ഥാന പ്രസിഡന്റ് ബിജു ജോസി കരുമഞ്ചേരി അധ്യക്ഷത വഹിക്കും. കെസിബിസി ഡെഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, കെസിഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജുകുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്മോന് തോട്ടപുറം എന്നിവര്‍ പ്രസംഗിക്കും.
വിവിധ കത്തോലിക്കാ സംഘടനാ നേതാക്കളായ പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, അഡ്വ. ഷെറി ജെ. തോമസ്, എസ്.ആര്. ബൈജു, അഡ്വ. ബിജു പറയന്നിലം എന്നിവര്‍ പ്രഭാഷണം നടത്തും.